Latest NewsNewsIndia

അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: പോലീസ് കേസെടുത്തു

ഉത്തർപ്രദേശ്: അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, വീടിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമേഠി സ്വദേശിയായ ശിവ്രതംഗഞ്ച് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

രണ്ട് മാസത്തോളമായി മാതൃസഹോദരനായ ശിവനാരായണന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ, വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

അർദ്ധ സുതാര്യമായ കെയ്സ്, നത്തിംഗ് ഫോൺ 1ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഭുവാപൂർ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രപരിസരത്ത് കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയാൾ അമേഠിയിൽ ചില സമയങ്ങളിൽ ക്ഷേത്രത്തിൽ ഉറങ്ങാറുണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കേസിൽ, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു,’ മിലക്പൂർ സർക്കിൾ ഓഫീസർ സത്യേന്ദ്ര ഭൂഷൺ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button