Latest NewsNewsMobile PhoneTechnology

അർദ്ധ സുതാര്യമായ കെയ്സ്, നത്തിംഗ് ഫോൺ 1ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജൂലൈ 12 നാണ് ഈ സ്മാർട്ട്ഫോൺ ആഗോള തലത്തിൽ പുറത്തിറങ്ങുന്നത്

ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് നത്തിംഗ് ഫോൺ 1. സുതാര്യമായ പിൻഭാഗമാണ് ഈ ഫോണിനെ മറ്റു ഫോണുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാൽ, വിപണിയിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഈ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 1ന്റെ കെയ്സ് സംബന്ധമായ വിവരങ്ങളാണ് ഓൺലൈനിൽ ചോർന്നിട്ടുള്ളത്.

സ്പീക്കറിനും ക്യാമറകൾക്കും കട്ട് ഔട്ട് നൽകിക്കൊണ്ട് അർദ്ധ സുതാര്യമായതും കറുത്ത ഷേഡിലുമുള്ള കെയ്സാണ് നൽകിയിട്ടുള്ളത്. കൂടാതെ, പവർ ബട്ടണിനും ചാർജിംഗിനും കട്ട് ഔട്ട് നൽകിയിട്ടുണ്ട്.

Also Read: പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ

ജൂലൈ 12 നാണ് ഈ സ്മാർട്ട്ഫോൺ ആഗോള തലത്തിൽ പുറത്തിറങ്ങുന്നത്. വെർച്വൽ ഇവന്റ് വഴിയായിരിക്കും ആദ്യ ലോഞ്ച്. കൂടാതെ, നത്തിംഗ് 1ന്റെ പ്രീ- ഓർഡർ പാസ് നിലവിൽ, പാസ് കോഡ് ഇല്ലാതെ ഫ്ലിപ്പ്കാർട്ടിൽ എല്ലാവർക്കും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button