KeralaLatest News

പിണറായിയെ വെടിവച്ചുകൊല്ലണമെന്ന പരാമര്‍ശം: പി സി ജോര്‍ജിന്റെ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി

കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പോലീസില്‍ പരാതി. പി സി ജോര്‍ജിനെ അറസ്റ്റുചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച്‌ കൊല്ലണമെന്ന് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഉഷയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂര്‍ ആണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

‘ഇത്രയും നാള്‍ ഒരു ചാനലിലും ഞാന്‍ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. മുന്നില്‍ നില്‍ക്കുന്ന ഒരാളല്ല ഞാന്‍. പുള്ളിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി മുന്നോട്ട് പോവുന്ന ഒരാളാണ് ഞാന്‍. ശരിക്ക് പറഞ്ഞാല്‍ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവച്ച്‌ കൊല്ലണം എന്നാണ്. നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകര്‍ക്കുന്ന അയാളെ വെടിവച്ച്‌ കൊല്ലണം.’

‘എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെ ഇപ്പോഴും ഇരിക്കുന്നുണ്ട്. ഇതുകൊണ്ട് പിണറായിയെ വെടിവച്ച്‌ കൊല്ലുകയാണ് വേണ്ടത്. പിസിയുടെ സഹോദരിമാരോട് ഇക്കാര്യം പറയുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തെ തകര്‍ക്കാനാണ് പിണറായിയുടെ നീക്കം. നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കും’- എന്നായിരുന്നു ഉഷയുടെ പ്രതികരണം. ഇതിനെതിരെ ആണ് പോലീസിൽ പരാതി പോയിട്ടുള്ളത്.

പ്രതി കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് മേല്‍പ്പറഞ്ഞ പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഇത് നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കും എന്നതിനാല്‍ ഉടന്‍തന്നെ പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പരസ്യമായി കൊല്ലുമെന്ന് വധഭീഷണി മുഴക്കിയതിനും നാട്ടില്‍ മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button