Latest NewsKeralaNews

ഫയല്‍ തീര്‍പ്പാക്കൽ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു

 

 

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മേല്‍നോട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ നടത്തിയത്. ഞായറാഴ്ച ഓഫീസുകളില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

കോവിഡ് പ്രതിസന്ധിമൂലം തുടര്‍ നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ വകുപ്പ് തലത്തിലും മാസത്തില്‍ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തില്‍ ജിലാ തലത്തിലും അവലോകനം നടത്തും. വകുപ്പു തല പുരോഗതി അതത് മന്ത്രിമാര്‍ വിലയിരുത്തും.

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയില്‍ റവന്യൂ വകുപ്പിൽ 2799 ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കളക്ടറേറ്റ്-2149 ആര്‍.ഡി. ഓഫീസുകള്‍- 175 താലൂക്ക് ഓഫീസുകള്‍- 381വില്ലേജ് ഓഫീസുകള്‍- 89 സ്പെഷ്യൽ ഓഫീസുകള്‍ 5 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം. കളക്ടറേറ്റിനു പുറമേ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ് ഉൾപ്പെടെ വിവിധ ജില്ലാതല ഓഫീസുകളും സബ് ഓഫീസുകളും ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകളും ഞായറാഴ്ച പ്രവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button