Latest NewsNewsIndia

രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ: കരുത്തുകാട്ടി ബി.ജെ.പിയും ഷിൻഡെയും

മഹാരാഷ്ട്ര: മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

മത്സരത്തിന് മുൻപ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഇന്നത്തെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞത് ‘ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍, സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും’ എന്നായിരുന്നു.

നിയമസഭയിലെ പാര്‍ട്ടി സ്ഥാനം ഇങ്ങനെ

ബി.ജെ.പി: 106

ശിവസേന: 55

എന്‍.സി.പി: 53.

കോണ്‍ഗ്രസ്: 44

ബഹുജന്‍ വികാസ് അഘാഡി 3, സമാജ്വാദി പാര്‍ട്ടി 2, എഐഎംഐഎം 2, പ്രഹര്‍ ജനശക്തി പാര്‍ട്ടി 2, എംഎന്‍എസ് 1, സിപിഐ (എം) 1, പിഡബ്ല്യുപി 1, സ്വാഭിമാനി പക്ഷ 1, രാഷ്ട്രീയ സമാജ് പക്ഷ 1, ജന്‍സുരാജ്യ ശക്തി പാര്‍ട്ടി 1, ക്രാന്തികാരി ഷേത്കാരി പാര്‍ട്ടി 1, സ്വതന്ത്രര്‍ 13.

shortlink

Post Your Comments


Back to top button