Latest NewsInternational

‘ഞങ്ങളെ പ്രകോപിപ്പിക്കരുത്’: ഉക്രൈൻ മിസൈലാക്രമണത്തിനെതിരെ ബെലാറുസ്

മിൻസ്ക്: ഉക്രൈൻ നടക്കുന്ന മിസൈൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബെലാറുസ്. പ്രസിഡന്റായ അലക്സാണ്ടർ ലൂക്കാഷെൻകോവാണ് മുന്നറിയിപ്പുമായി രംഗത്തു വന്നത്.

‘ഉക്രൈൻ അതിർത്തിയിൽ നിന്നും സ്ഥിരമായി നടക്കുന്ന മിസൈൽ ആക്രമണത്തിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്. 3 ദിവസങ്ങൾക്ക് മുൻപ്, രാജ്യത്തെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. മിസൈലുകളെ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി വെടിവെച്ചിട്ടു. എങ്കിലും, ഞങ്ങളെ പ്രകോപിപ്പിക്കരുതെന്ന് ഞാൻ ഉക്രൈന് മുന്നറിയിപ്പ് നൽകുകയാണ്.’- ലൂക്കാഷെൻകോവ് പറഞ്ഞു.

സർക്കാർ അധീനതയിലുള്ള ബെൽറ്റ് ന്യൂസ് ഏജൻസിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ വളരെ അടുത്ത സഖ്യരാഷ്ട്രമാണ് ബെലാറുസ്. തങ്ങൾ ഉക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ, രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button