Latest NewsNewsIndia

പോരാട്ടം വ്യക്തികൾ തമ്മിലല്ലേ? എന്നിട്ടും ഞാൻ വിളിച്ചിട്ട് മോദി എന്നെ തിരിച്ചു വിളിച്ചില്ല: യശ്വന്ത്‌ സിൻഹ

ന്യൂഡൽഹി: തന്റെ ഫോൺ കോളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി തന്നില്ലെന്ന      പരാതിയുമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത്‌ സിൻഹ. തന്നെ തിരിച്ചു വിളിക്കുക പോലും ചെയ്തില്ലെന്നും, രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ വിളിച്ചതെന്നും സിൻഹ പറഞ്ഞു.

Also Read:കുതിച്ചുയർന്ന് മണ്ണെണ്ണ വില, ലിറ്ററിന് കൂടിയത് 14 രൂപ

‘ആശയങ്ങള്‍ തമ്മിലാണ് മത്സരം നടക്കുന്നത്, അല്ലാതെ വ്യക്തികൾ തമ്മിലല്ല. അസാധാരണമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സമവായത്തില്‍ വിശ്വസിച്ചിരുന്നില്ല. മറിച്ച്‌ ഏറ്റുമുട്ടലില്‍ മാത്രമായിരുന്നു അദ്ദേഹത്തിന് വിശ്വാസം’, യശ്വന്ത്‌ സിൻഹ കൂട്ടിച്ചേർത്തു.

അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് വലിയ സ്വീകാര്യതയാണ് രാജ്യമൊട്ടുക്കും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button