Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ. പ്രാർത്ഥനയ്‌ക്കെത്തുന്നവർ മാസ്‌ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

പ്രാർത്ഥനയുടെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരക്ക് തടയാൻ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: കേരള തീരത്ത് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button