KeralaLatest NewsNews

സ്‌കൂള്‍ ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു: ഒഴിവായത് വന്‍ ദുരന്തം

 

 

എറണാകുളം: മരടിൽ സ്കൂൾ ബസിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് അപകടം. എ.എസ്.കെ.ഡി.വൈ ഗുരുകുല വിദ്യാലയത്തിന്‍റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

അപകടസമയത്ത് വിദ്യാർത്ഥികളും ആയയും അടക്കം എട്ടു പേർ ബസിൽ ഉണ്ടായിരുന്നു. രാവിലെ 7.45ഓടെ തുരുത്തിശ്ശേരി ക്ഷേത്രത്തിന് സമീപത്തെ റോഡിലായിരുന്നു അപകടം നടന്നത്. വിദ്യാർത്ഥികളെ വീടുകളിൽ നിന്ന് കയറ്റിവരികയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ പുറത്തിറക്കി രക്ഷാപ്രവർത്തനം നടത്തി.
വൈദ്യുതി ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണെന്നും നടപടി സ്വീകരിക്കണമെന്നും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button