Latest NewsKeralaNews

ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് ജൂലൈ 5 ന് തുടക്കം

 

 

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമന്ദിരം ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂലൈ 5 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാംപസിലാണ് പരിപാടി. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും.

ഇ-ജേർണൽ കൺസോർഷ്യം, ബ്രെയിൻ ഗെയിൻ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അക്രഡിറ്റഡ് കോളേജുകൾക്കുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (SAAC) സർട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിക്കും.

ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് ഉന്നതവിദ്യാഭവൻ നിർമ്മിക്കുന്നത്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സിസ്റ്റം (IGBC) മാനദണ്ഡങ്ങളനുസരിച്ചുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button