Latest NewsNewsIndiaBusiness

നിർബന്ധിത ടിപ്പ് ഈടാക്കൽ, പുതിയ ഉത്തരവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

നിർബന്ധിത ടിപ്പിനെതിരെ ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു

ഹോട്ടലുകളിൽ നിന്ന് നിർബന്ധിത ടിപ്പ് അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പല റസ്റ്റോറന്റുകളും നിർബന്ധിത ടിപ്പ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. കൂടാതെ, നിർബന്ധിത ടിപ്പിനെതിരെ ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു.

നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സേവന നിരക്കുകൾ നിയമപരമാണെന്ന് വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Also Read: 5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കാൻ സാധ്യത

നിർബന്ധിത ടിപ്പ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ നമ്പറിൽ പരാതി സമർപ്പിക്കാവുന്നതാണ്. കൂടാതെ, ഇ- ദാഖിൽ പോർട്ടിൽ മുഖേനയും പരാതികൾ നൽകാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button