Latest NewsNewsIndiaBusiness

5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കാൻ സാധ്യത

ഏകദേശം ആറ് ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്

ഇ- ഇൻവോയിസിംഗുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചു കോടി രൂപയ്ക്കും അതിനു മുകളിലും വിറ്റുവരവുളള സ്ഥാപനങ്ങൾക്കാണ് ജിഎസ്ടി ഇ- ഇൻവോയ്സ് നിർബന്ധമാക്കുന്നത്. കൂടാതെ, ഈ സാമ്പത്തിക വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി ഇ-ഇൻവോയ്സിംഗ് പരിധി കുറയ്ക്കാനും സാധ്യതയുണ്ട്.

ഓട്ടോമാറ്റിക് ഡാറ്റ എൻട്രി, മറ്റ് പിശകുകൾ എന്നിവ ഒഴിവാക്കാൻ ഇ- ഇൻവോയ്സ് വരുന്നതോടെ സാധ്യമാകും. കൂടാതെ, ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്തി, ഡാറ്റ ഡിജിറ്റലൈസ് ചെയ്യുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020 ഒക്ടോബറിലാണ് ഇ- ഇൻവോയ്സിംഗ് പ്രാബല്യത്തിലായത്. ആദ്യ ഘട്ടത്തിൽ 500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരമുള്ള സ്ഥാപനങ്ങൾക്കായിരുന്നു ഇ- ഇൻവോയ്സിംഗ് നിർബന്ധമാക്കിയിരുന്നത്.

Also Read: ബലിപെരുന്നാൾ: പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ

നിലവിൽ, എല്ലാ ബിസിനസുകൾക്കും ഒരു പോർട്ടലാണ് ഉള്ളത്. അതിനാൽ, ഏകദേശം ആറ് ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇ- ഇൻവോയ്സിംഗ് പ്രാബല്യത്തിലാകുന്നതോടെ, നികുതി വെട്ടിപ്പുകൾ കുറയ്ക്കാനും സർക്കാറിന്റെ വരുമാനം ഉയർത്താനും കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button