KeralaLatest NewsNews

ഏലപ്പാറയ്ക്ക് സമീപം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ: എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു

 

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു.

കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മണ്ണിനടിയിൽ പെട്ടത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. ഇവര്‍ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപകമഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇത് പ്രകാരം വിവിധ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button