Latest NewsNewsIndia

കശ്മീരില്‍ വീണ്ടും അതിര്‍ത്തി കടന്ന് പാക് ഡ്രോണ്‍

മയക്കുമരുന്നോ, സ്‌ഫോടക വസ്തുവോ ആയി എത്തിയ ഡ്രോണാകാം ഇതെന്ന് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും അതിര്‍ത്തി കടന്ന് പാക് ഡ്രോണ്‍ എത്തി. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് സാംബയിലെ ചിലിയാരി മേഖലയിലേക്കാണ് ഡ്രോണ്‍ എത്തിയത്. സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോകുകയായിരുന്നു.

Read Also: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി

രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചിലിയോരി മേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഡ്രോണിന്റെ ശബ്ദം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 12 മിനിറ്റുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 500 മീറ്റര്‍ അകലെയായാണ് ഡ്രോണ്‍ പറന്നിരുന്നതെന്ന് സുരക്ഷാ സേന അറിയിച്ചു.

മയക്കുമരുന്നോ, സ്ഫോടക വസ്തുവോ ആയി എത്തിയ ഡ്രോണാകാം ഇതെന്നാണ് സുരക്ഷാ സേനയുടെ സംശയം. ഇതിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മാസവും സാംബ മേഖലയിലേക്ക് അതിര്‍ത്തി കടന്ന് ഡ്രോണ്‍ എത്തിയിരുന്നു.

ജൂണ്‍ മൂന്നിനായിരുന്നു ഇതിന് മുന്‍പ് ഇവിടേക്ക് ഡ്രോണ്‍ എത്തിയത്. സൂനുര-ഗവാല്‍ ഗ്രാമത്തിലേക്കാണ് ഡ്രോണ്‍ എത്തിയത്. ഇത് കണ്ട നാട്ടുകാര്‍ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button