Latest NewsNewsMobile PhoneTechnology

ഇൻസ്റ്റന്റ് ഓഫറിൽ ഇന്ന് തന്നെ സ്വന്തമാക്കാം വിവോ എക്സ് 80

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിവോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ എക്സ് 80. നിരവധി സവിശേഷതകൾക്ക് പുറമേ, ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറും ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്കാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. വിവോ എക്സ് 80 യുടെ സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. MediaTek Dimensity 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ട്വിറ്റർ ബ്ലൂ: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കൂടാതെ, ഫ്ലിപ്കാർട്ടിൽ 3,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button