UAELatest NewsNewsInternationalGulf

ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: ഇ-മാലിന്യ സംസ്‌കരണത്തിനുള്ള 4000 അപേക്ഷകൾ തീർപ്പാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി. വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകളാണ് തീർപ്പാക്കിയത്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനം നടപ്പാക്കുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Read Also: ഭർത്താവെന്ന വേട്ടമൃഗത്തിന്റെ കൊടുംക്രൂരത: ഗർഭം അലസിപ്പിച്ചു, മരിച്ച കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് അണുബാധ, കുറിപ്പ്

2022 അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ദുബായ് റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാർക്ക് ഓൺലൈൻ സംവിധാനം വഴി സേവനം ലഭ്യമാണ്. 3 ടീമുകളെയാണ് മാലിന്യ ശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്.

പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. മാലിന്യം നീക്കാനുള്ള ഓൺലൈൻ അപേക്ഷകൾ മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗം ഫീൽഡിലുള്ള ടീമിന് കൈമാറുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: മോദിയെ ആക്ഷേപിക്കുന്നതിൽ നിന്ന് ഇന്ത്യയെ തകർക്കുന്നതിലേക്ക് പ്രതിപക്ഷം എത്തി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

shortlink

Related Articles

Post Your Comments

Related Articles


Back to top button