KeralaLatest NewsNews

നാല് ദിവസത്തിനിടെ 2132 പേർക്ക് പനി: കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം

പനിയ്‌ക്കൊപ്പം ഡെങ്കിപ്പനിയും തക്കാളി പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോർ്ട്ട് ചെയ്തതോടെ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം.

കോട്ടയം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ. നാല് ദിവസത്തിനിടെ 2132 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേർ കോവിഡ് ബാധിച്ചും മരിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അപ്പർ കുട്ടനാടൻ മേഖലകളിലും മലയോര മേഖലകളിലും പനി പടരുകയാണ്.

ദിനം പ്രതി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും വർദ്ധിക്കുന്നു. ഒ.പിയിൽ എത്തുന്ന രോഗികളുടെ എണ്ണം ശരാശരി 350 ആയിരുന്നു. ഇപ്പോൾ പല ദിവസങ്ങളിലും 600 ലധികം ആളുകൾ എത്തുന്നതായും ഇതിൽ 90 ശതമാനവും പനി ബാധിതരാണെന്നും ഡോക്ടർമാർ പറയുന്നു. സ്വകാര്യ ആശുപ്രതികളിലെത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താൽ രോഗികളുടെ എണ്ണം ഇരട്ടിയാകും. ജില്ലാ മെഡിക്കൽ ഓഫീസിന്റെ കണക്കനുസരിച്ച് 75 ശതമാനം വീടുകളിലും ഒരാൾ എങ്കിലും പനി ബാധികതരാണ്.

Read Also: സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയായി

പനിയ്‌ക്കൊപ്പം ഡെങ്കിപ്പനിയും തക്കാളി പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോർ്ട്ട് ചെയ്തതോടെ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലകളിൽ പനി പടർന്നാൽ സ്ഥിതി ഗുരുതരമാകും. പനിക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button