Latest NewsNewsIndia

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തു: അവതാരകനെതിരെ അറസ്റ്റ് വാറന്റ്

യു.പി പൊലീസ് അറിയിച്ചില്ലെന്ന് രോഹിത് പറഞ്ഞു. കോടതി ഉത്തരവുണ്ടെന്ന് റായ്പുര്‍ പൊലീസ് വ്യക്തമാക്കി. 

ന്യൂഡൽഹി: ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന കേസിൽ സീ ടി.വി അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. എം.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന കേസിലാണ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടിൽ പൊലീസ് സംഘം എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, യു.പി പൊലീസ് അറിയിച്ചില്ലെന്ന് രോഹിത് പറഞ്ഞു. കോടതി ഉത്തരവുണ്ടെന്ന് റായ്പുര്‍ പൊലീസ് വ്യക്തമാക്കി.

Read Also: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

അതേസമയം, കേസിൽ രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡ് എം.പി അടക്കം അഞ്ച് പേര്‍ക്കെതിരെ ഛത്തിസ്ഗഢിലെ ബിലാസ്പൂരില്‍ എഫ്.ഐ.ആര്‍. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി. ഓഫീസ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണമാണ് തെറ്റായി പ്രചരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button