Latest NewsNewsIndia

സംസ്ഥാനത്ത് ഭരണഘടനാപരമായ അരാജകത്വമുണ്ട്: മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്ന് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാപരമായ അരാജകത്വം നിലനില്‍ക്കുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്ന ഒരു സാഹചര്യമാണ് ബംഗാളിലുള്ളതെന്നും പോലീസ് രാജിന്റെ എല്ലാ ഘടകങ്ങളും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍.

പശ്ചിമ ബംഗാള്‍ ഒരു അഗ്‌നിപര്‍വ്വതത്തിലാണ് ഇരിക്കുന്നതെന്നും ഇവിടെ ജനാധിപത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ ധന്‍ഖര്‍, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്തതിന് ജനങ്ങളെ ശിക്ഷിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ജുഡീഷ്യല്‍ ഉത്തരവുകള്‍ അവഗണിക്കപ്പെടുകയാണെന്നും ധന്‍ഖര്‍ കൂട്ടിച്ചേർത്തു.

‘ലീവ് എവരി പ്ലേസ് ബെറ്റര്‍’: പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി

‘മെയ് 13 മുതല്‍ 15 വരെ ഞാന്‍ സംസ്ഥാനം മുഴുവന്‍ സന്ദര്‍ശിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ നിലയ്ക്കാത്ത കണ്ണുനീരും, കൊള്ളയടിക്കപ്പെട്ട വീടുകളും, തീവെപ്പ് നടന്ന സ്ഥലങ്ങളും കണ്ടു. മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണഘടനാ ലംഘനം നടത്തി’, ഗവര്‍ണര്‍ ധന്‍ഖര്‍ പറഞ്ഞു.

എന്നിരുന്നാലും, താന്‍ അനുനയത്തില്‍ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എനിക്കറിയാം. ഞാന്‍ രാഷ്ട്രീയത്തില്‍ ഒരു പങ്കാളിയല്ല. ഭരണം ഭരണഘടനാ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമാണ് ഞാന്‍ പങ്കാളി. ഭരണഘടനയില്‍ നിന്ന് മാത്രമാണ് ഞാന്‍ ഉത്തരവുകള്‍ സ്വീകരിക്കുന്നത്,’ജഗ്ദീപ് ധന്‍ഖര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button