Latest NewsNewsMobile PhoneTechnology

ASUS ROG Phone 6 Pro: സവിശേഷതകൾ ഇങ്ങനെ

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ASUS സ്മാർട്ട്ഫോണുകൾ. വളരെ വ്യത്യസ്തമായ ഫീച്ചറുകളിലാണ് ഈ കമ്പനി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ASUS ROG Phone 6 Pro യുടെ സവിശേഷതകൾ പരിചയപ്പെടാം.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2K റെസലൂഷനും ഈ സ്മാർട്ട്ഫോൺ കാഴ്ചവയ്ക്കുന്നുണ്ട്. കൂടാതെ, ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 6,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

50 മെഗാപിക്സൽ, 13 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 12 മെഗാപിക്സലാണ് സെൽഫി ക്യാമറ. 18 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ വേരിയന്റിന്റെ വില 89,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button