Latest NewsNewsIndia

നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് യുവാവിനെ തല്ലിച്ചതച്ച് ആൾക്കൂട്ടം

ബീഹാർ: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത യുവാവിന് ആൾക്കൂട്ട മർദ്ദനം. ബീഹാറിലെ അറായിൽ ആണ് സംഭവം. ദീപക് എന്ന യുവാവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് പരസ്യമായി മർദ്ദിക്കുകയായിരുന്നു. നൂപുർ ശർമ്മയെ പിന്തുണച്ച് ദീപക് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ റയീസ് എന്ന തീവ്ര ഇസ്ലാമിസ്റ്റ് രംഗത്തെത്തി. ഇവർ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

ചൊവ്വാഴ്‌ച വൈകുന്നേരം റയീസും ദീപക്കും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്‌പോര് കയ്യാങ്കളിയിലെത്തി. തുടർന്ന് ദീപക്കിനെ മർദ്ദിക്കാൻ റയീസ് 30 ഓളം ആളുകളെ വിളിച്ചുകൊണ്ടു വന്നു. ഇവർ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ സോനു കുമാർ സിംഗിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയും അക്രമികൾ തകർത്തു. ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് വിവരമറിയിച്ചതിനെ തുടർന്ന് എസ്ഡിഎം ജ്യോതിനാഥ് സഹദേവ്, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹിമാൻഷു കുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഘർഷം ശാന്തമായെന്നും നിലവിലെ സ്ഥിതി സാധാരണ നിലയിലാണെന്നും പോലീസ് അറിയിച്ചു.

എന്നിരുന്നാലും, കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

‘ചായ വിൽപനക്കാരനെ മർദ്ദിച്ച സംഭവവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. മർദ്ദിച്ച സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്താൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാം അന്വേഷണത്തിൽ വരും’, ഹിമാൻഷു കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ചിലർ ഒരു കടയിൽ ചായ കുടിക്കുകയായിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നാണ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായത്. അക്രമം നടന്നു, ഇപ്പോൾ സ്ഥിതി നിയന്ത്രണത്തിലാണ്’, സംഭവത്തെക്കുറിച്ച് ഡി.എം അറാഹ് രാജ്കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button