Latest NewsNewsMobile PhoneTechnology

ഹോണർ 6 എക്സ്: സവിശേഷതകൾ ഇങ്ങനെ

5.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഹോണറിന്റെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഹോണർ 6എക്സ്. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.

5.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. HiSilicon Kirin 655 Octa core പ്രോസസറിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 3,340 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ച വയ്ക്കുന്നുണ്ട്.

Also Read: Tecno Spark 8P: ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

12 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. ഹോണർ 6 എക്സിന്റെ വില 9,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button