Latest NewsNewsTechnology

ഇൻസ്റ്റഗ്രാം മെസഞ്ചർ: ആഗോള വ്യാപകമായി സേവനം തടസപ്പെട്ടതായി പരാതി

ജൂലൈ അഞ്ചാം തീയതി രാത്രി 8 മണിക്കാണ് ഇൻസ്റ്റാഗ്രാം മെസഞ്ചറിന്റെ സേവനങ്ങൾ തടസപ്പെട്ടത്

ഇൻസ്റ്റഗ്രാം മെസഞ്ചറിന്റെ സർവീസുകൾക്ക് തടസം നേരിട്ടതായി പരാതി. ആഗോള വ്യാപകമായാണ് സേവനങ്ങൾ നിലച്ചത്. കൂടാതെ, ഫേസ്ബുക്ക് മെസഞ്ചറിനും സമാന പ്രശ്നം നേരിട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം.

ജൂലൈ അഞ്ചാം തീയതി രാത്രി 8 മണിക്കാണ് ഇൻസ്റ്റാഗ്രാം മെസഞ്ചറിന്റെ സേവനങ്ങൾ തടസപ്പെട്ടത്. ഈ പ്രശ്നം ആറാം തീയതി രാവിലെ വരെ തുടർന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഔദ്യോഗികമായി മെറ്റ പ്രതികരണം നടത്തിയിട്ടില്ല.

Also Read: സെക്‌സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു: ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

1,280 ലധികം ഉപയോക്താക്കളാണ് പരാതികൾ ഉന്നയിച്ചത്. ഇവർ ഫോട്ടോ, വീഡിയോ പങ്കിടൽ സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്ലാഗ് ചെയ്തിട്ടുണ്ട്. വിവിധ സൈറ്റുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിക്ടക്ടർ ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരമാണ് മെസഞ്ചറിന് നേരിട്ട പ്രശ്നം മനസിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button