KeralaLatest NewsNewsBusiness

സ്വകാര്യ വ്യവസായ പാർക്കുകൾ ഉടൻ ആരംഭിച്ചേക്കും, സന്നദ്ധരായി എത്തിയത് 20 സംരംഭകർ

കോട്ടയം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ അപേക്ഷകരാണ് കൂടുതൽ

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കാൻ സാധ്യത. സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 20 സംരംഭകരാണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം-2022 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം.

ഓൺലൈനായി 16 അപേക്ഷകളും ഓഫ്‌ലൈനായി 4 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. കോട്ടയം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ അപേക്ഷകരാണ് കൂടുതൽ. ഇതുമായി ബന്ധപ്പെട്ട് 7 സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ലീഡ് ബാങ്ക് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സ്ഥല പരിശോധന ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ ഫുഡ് പാർക്ക് നിർമ്മിക്കാനുള്ള അപേക്ഷയും കോട്ടയത്ത് ഫുഡ് പാർക്കിനോടൊപ്പം സ്പൈസസ് പാർക്ക് നിർമ്മിക്കാനുള്ള അപേക്ഷയുമാണ് ലഭിച്ചിട്ടുള്ളത്.

Also Read: അര്‍ധനാരീശ്വരാഷ്ടകം

കേരളത്തിലെ വ്യവസായ ആവശ്യങ്ങൾക്ക് സർക്കാർ ഭൂമി പരിമിതമായ സാഹചര്യത്തിലാണ് സ്വകാര്യ ഭൂമിയിലും പാർക്ക് അനുവദിക്കാനുള്ള തീരുമാനമായത്. കൂടാതെ, സ്വകാര്യ പാർക്ക് നിർമ്മാണത്തിനായി നിരവധി ആനുകൂല്യങ്ങളും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വകാര്യ പാർക്കുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ മൂന്നു കോടി രൂപയുടെ ധനസഹായമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button