UAELatest NewsNewsInternationalGulf

ബലിപെരുന്നാൾ: കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ദുബായ് പോലീസ്

അബുദാബി: ബലിപെരുന്നാൾ അവധി പ്രമാണിച്ച് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ദുബായ് പോലീസ്. ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

മാസ്‌ക് ധരിക്കുക, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ നിയമങ്ങളും പാലിക്കണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ നിശ്ചിത വേഗപരിധി പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

നിയമലംഘനങ്ങൾ 901 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം, ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ദിവസം യുഎഇ നിർദ്ദേശിച്ചിരുന്നു. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ ഫലം ഹാജരാക്കണമെന്നാണ് നിർദ്ദേശം.

Read Also: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നടപടി. ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കഴിഞ്ഞ ദിവസം യുഎഇ കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചിരുന്നു. പ്രാർത്ഥനയ്‌ക്കെത്തുന്നവർ മാസ്‌ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പ്രാർത്ഥനയുടെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരക്ക് തടയാൻ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button