KeralaLatest NewsNews

കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

 

 

കണ്ണൂർ: കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. മട്ടന്നൂർ പത്തൊമ്പതാം മൈലിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റയാളെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. വീട്ടിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണപ്പെട്ടതും പരുക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button