KeralaLatest NewsNews

സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് യുവതി

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിന് തന്നെ ബോധിക്കാതായതെന്ന് യുവതി

ഉദുമ: സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിന് തന്നെ ബോധിക്കാതായതെന്ന് യുവതി പറയുന്നു. കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉദുമ പടിഞ്ഞാര്‍ സ്വദേശിയായ ഉബൈദിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

Read Also: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്

2013 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതലാണ് സൗന്ദര്യം പോരെന്ന് ആരോപിച്ച് ഭാര്യയെ ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പറയുന്നു.
ഉദുമ പടിഞ്ഞാറില്‍ പുതിയ വീട് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ പരിചയത്തിലായ സ്ത്രീയുമായി 54 വയസുള്ള ഉബൈദ് അടുപ്പത്തിലായതോടെയാണ് ഭാര്യയുമായി അകല്‍ച്ച ആരംഭിച്ചത്.

ഇവരെ വിവാഹം കഴിക്കണമെങ്കില്‍ ആദ്യ ഭാര്യയെ മൊഴി ചൊല്ലണം എന്ന നിബന്ധന ഉണ്ടായതോടെ, വലിയ രീതിയിലുള്ള പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്.

വടി കൊണ്ട് അതിക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികത്സ തേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ക്രൂരമായി അടിച്ചാണ് പരിക്കേല്‍പ്പിച്ചത്. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button