Latest NewsNewsIndia

കനയ്യ ലാലിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് പതിനാറുകാരിക്ക് വധഭീഷണി

കനയ്യ ലാലിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പ് കോള്‍ വന്നിരുന്നുവെന്ന് 16കാരിയുടെ പിതാവ്

 

മുംബൈ: 16 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതിന് അജ്ഞാതര്‍ക്കെതിരെ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുംബൈ ഗിര്‍ഗാവ് നിവാസിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പെണ്‍കുട്ടിക്ക് വധ ഭീഷണി ലഭിച്ചതെന്നാണ് കരുതുന്നത്.

Read Also: താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ കാർ കണ്ടെടുത്തു: മഹത്തായ ചരിത്ര സ്മാരകമാക്കും

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. കനയ്യ ലാലിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനില്‍ നിന്ന് വാട്‌സ്ആപ്പ്
കോള്‍ വന്നതായി അദ്ദേഹം വെളിപ്പെടുത്തി.

 

ജൂലൈ 1ന് രാത്രി മൂന്ന് നമ്പറുകളില്‍ നിന്നാണ് പെണ്‍കുട്ടിക്ക് വധഭീഷണി ലഭിച്ചത്. അതേസമയം, പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ എങ്ങനെയാണ് വിളിച്ചയാളുടെ കൈയ്യില്‍ കിട്ടിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരമാണ് വിപി റോഡ് പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button