Latest NewsNewsIndiaBusiness

ബിഗ് ബാസ്ക്കറ്റ്: ഇനി ടു ടയർ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും

അധികം വൈകാതെ തന്നെ ടു ടയർ നഗരങ്ങളിലേക്ക് ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും

ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുമായി ബിഗ് ബാസ്ക്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രധാന ടു ടയർ നഗരങ്ങളിൽ ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ ഗ്രോസറി സ്റ്റോർ ശൃംഖലയാണ് ബിഗ് ബാസ്ക്കറ്റ്. കൂടാതെ, ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രോസറി സ്റ്റോർ കൂടിയാണിത്.

ഓൺലൈൻ മുഖാന്തരം ഏത് ഉൽപ്പന്നങ്ങളും ഉപയോക്താവിന് ഓർഡർ ചെയ്യാൻ കഴിയും. ഓർഡർ ചെയ്തു കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ വീട്ടുമുറ്റത്ത് എത്തിച്ച് നൽകുന്ന സംവിധാനങ്ങളാണ് ബിഗ് ബാസ്ക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഏകദേശം 30,000 ലധികം അതി വിപുലമായ ഉൽപ്പന്നങ്ങളുടെ ശ്രേണി തന്നെയാണ് ബിഗ് ബാസ്ക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അധികം വൈകാതെ തന്നെ ടു ടയർ നഗരങ്ങളിലേക്ക് ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും.

Also Read: പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button