KeralaLatest NewsNewsIndiaBusiness

റവന്യൂ കമ്മി: കേരളത്തിന് അനുവദിച്ചത് കോടികൾ

ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിന് ലഭിച്ചത് 4,391.33 കോടി രൂപയാണ്

റവന്യൂ കമ്മി പരിഹരിക്കാൻ കേരളത്തിന് കോടികൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ ഗഡുവാണ് കേരളത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത്തവണ 1097.83 കോടി രൂപയാണ് റവന്യൂ കമ്മി പരിഹരിക്കാനായി കേരളത്തിന് ലഭിക്കുക. ഭരണഘടനയുടെ 275–ാം വകുപ്പ് പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഗ്രാന്റ് നൽകുന്നത്.

കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിന് ലഭിച്ചത് 4,391.33 കോടി രൂപയാണ്. കേരളത്തിന് പുറമേ, 14 സംസ്ഥാനങ്ങൾക്ക് കൂടി റവന്യൂ കമ്മി പരിഹരിക്കാൻ തുക അനുവദിച്ചിട്ടുണ്ട്. 13 സംസ്ഥാനങ്ങൾക്കായി 7,183.42 കോടി രൂപയാണ് കേന്ദ്രം നീക്കി വെച്ചിട്ടുള്ളത്.

Also Read: ‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന നാടായി കേരളം മാറി’: ഡോ.ബിജു

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശുപാർശ അനുസരിച്ചാണ് റവന്യൂ കമ്മി പരിഹരിക്കാൻ തുക അനുവദിക്കുന്നത്. ഈ ശുപാർശ പ്രകാരം, ഈ വർഷം 13,174 കോടി രൂപയാണ് കേരളത്തിന് ആകെ ലഭിക്കേണ്ടത്. കൂടാതെ, 14 സംസ്ഥാനങ്ങൾക്കും ഈ വർഷം 86,201 കോടി രൂപ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button