Latest NewsKeralaNewsCareer

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ് വിഷയമാക്കി പ്രീഡ്രിഗ്രി/ പ്ലസ്ടു അംഗീകൃത സർവകലാശാല/ ബോർഡ് അല്ലെങ്കിൽ തത്തുല്യയോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകരിച്ച ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് (ഡിഎച്ച്എൽഎസ്) ഡിപ്ലോമയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

Read Also: എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല: എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ

അതില്ലെങ്കിൽ ബിഎഎസ്എൽപിയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 01.01.2022ന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 35600-75400. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

Read Also: ‘നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും’: അഞ്ജു പാർവ്വതി പ്രബീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button