Latest NewsNewsInternationalOmanGulf

ഒമാനിൽ ശക്തമായ മഴ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴ. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വിദഗ്ധർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Read Also: ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത

മഴ ശക്തമായതോടെ രാജ്യത്തെ താപനില കുറഞ്ഞു. ഹൈമയിൽ 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. സലാലയിൽ 28 ഡിഗ്രിയും ഖൈറൂൻ ഹൈറീത്തിൽ 27 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

അതേസമയം, വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയിൽ കുത്തിയൊലിക്കുന്ന വാദികൾ വാഹനവുമായി മുറിച്ച് കടക്കാൻ ശ്രമിച്ച നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ നിന്നാണ് ആളുകൾ അറസ്റ്റിലായത്.

Read Also: മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു, ആയുധപരിശീലനം നല്‍കി: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button