Latest NewsIndia

’21-22 വയസുള്ളപ്പോൾ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു’ : ഗായകൻ കൈലാഷ് ഖേർ

മുംബൈ: പണ്ടു താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ. തന്റെ 49-മത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഗായകൻ. അതുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിനിടയിലാണ് അദ്ദേഹം ഈ അനുഭവം പങ്കു വച്ചത്.

‘കൈവച്ച എല്ലാത്തിലും പരാജയമായിരുന്നു എന്നെ കാത്തിരുന്നത്. ഒന്നിനും കൊള്ളാത്തവനെന്ന തോന്നൽ എന്നെ വിഷാദരോഗത്തിന് അടിമയാക്കി. ഒരിക്കൽ, ഞാൻ ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. 21-22 വയസുണ്ടാകുമന്ന്. എന്നാൽ, ആരോ എന്നെ രക്ഷപ്പെടുത്തി. ആത്മഹത്യ പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയാത്തവനെന്ന തോന്നലിൽ, റൂമിൽ അടച്ചുപൂട്ടി ഞാൻ കുറെ ദിവസം ജീവിച്ചു.’- ഖേർ പറയുന്നു.

Also read: പിരിച്ചെടുത്ത 1.7 കോടി രൂപ കനയ്യ ലാലിന്റെ കുടുംബത്തിന് കൈമാറി ബിജെപി എം.എൽ.എ കപിൽ മിശ്ര

‘ഗംഗാമാതാവ് എന്നെ സാഗരതീരത്തേക്ക് തള്ളിവിട്ടു. അങ്ങനെ ഞാൻ ബോംബെയിൽ എത്തി. എന്റെ കഴിവിൽ, എന്റെ ജോലിയിൽ ഞാൻ ശ്രദ്ധിച്ചതോടെ പരാജയം എന്നെ വിട്ടകന്നു’. പിറന്നാൾ ദിനത്തിൽ തനിക്ക് പറയാനുള്ളത് ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക എന്നതാണെന്നും കൈലാഷ് ഖേർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button