Latest NewsInternational

ഞങ്ങളെപ്പോലൊരു ആണവശക്തിയെ ശിക്ഷിക്കാനിറങ്ങിയാൽ മനുഷ്യരാശി അപകടത്തിലാകും: റഷ്യ

മോസ്‌കോ: തങ്ങളെ പോലൊരു ആണവശക്തിയെ ശിക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ അപകടത്തിലാവുക സമ്പൂർണ്ണ മനുഷ്യരാശിയുടെ നിലനിൽപ്പാണെന്ന് മുന്നറിയിപ്പു നൽകി റഷ്യ. അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്കാണ് ഈ മുന്നറിയിപ്പ്.

മുൻറഷ്യൻ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവാണ് ഇങ്ങനെ പരസ്യമായി ഒരു മുന്നറിയിപ്പ് നൽകിയത്. റഷ്യയെ രക്ഷിക്കാൻ ഇറങ്ങുന്നതിന് മുമ്പ് പാശ്ചാത്യ ശക്തികൾ ഒന്നുകൂടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസമായി നീളുന്ന ഉക്രൈൻ യുദ്ധം സൃഷ്ടിച്ച രക്തച്ചൊരിച്ചിലും നശിപ്പിക്കപ്പെട്ട നഗരങ്ങളും ചൂണ്ടിക്കാട്ടിയാണ് മെദ്വെദേവിന്റെ ഈ പ്രസ്താവന.

Also read: ’21-22 വയസുള്ളപ്പോൾ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു’ : ഗായകൻ കൈലാഷ് ഖേർ

1962ൽ ഉണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം, റഷ്യയും പാശ്ചാത്യശക്തികളും തമ്മിലുള്ള ബന്ധം ഏറ്റവുമധികം വഷളായ സംഭവമാണ് ഇപ്പോൾ നടക്കുന്ന ഉക്രൈൻ യുദ്ധം. ഫെബ്രുവരി 24ന് ആരംഭിച്ച ‘സ്പെഷ്യൽ മിലിറ്ററി ആക്ഷൻ’ എന്ന പേരിലുള്ള റഷ്യൻ അധിനിവേശം ഉക്രൈനെ പാടെ തകർത്തെറിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button