CricketLatest NewsNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമില്‍ ഇടംനേടി. നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം ശിഖര്‍ ധവാൻ ടീമിനെ നയിക്കും. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍, ഹര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.

മലയാളി താരം സഞ്ജു സാംസൺ രണ്ടാം തവണയാണ് ഏകദിന ടീമിലെത്തുന്നത്. നേരത്തെ, ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. 46 റണ്‍സാണ് അന്ന് സഞ്ജു നേടിയത്. ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: സഞ്ജു കളിച്ചേക്കില്ല

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്മാൻ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ താക്കൂർ, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button