Latest NewsNewsMobile PhoneTechnology

കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മികച്ച ഓപ്ഷനുമായി വിവോ

8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്

കുറഞ്ഞ ബഡ്ജറ്റിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ വൈ01. കുറഞ്ഞ വിലയോടൊപ്പം മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറിയില്ല: ഷാഫി പറമ്പിൽ മുക്കിയെന്ന് ഡി.വൈ.എഫ്.ഐ

8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. കൂടാതെ, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട് തുടങ്ങിയ നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. 8,499 രൂപയ്ക്ക് വിവോ വൈ01 സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button