Latest NewsKeralaNews

സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അദ്ധ്യാപക നിയമന വിവാദം: അന്വേഷണ റിപ്പോർട്ട് കൈമാറി

 

 

കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അദ്ധ്യാപക നിയമന വിവാദത്തിൽ ജില്ലാ വിദ്യാഭ്യസ വകുപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ പരിശോധിച്ച ശേഷമാണ് വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ കെ.സി രജിതയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

ഉദ്യോഗസ്ഥർ വെള്ളമുണ്ട എ.യു.പി സ്കൂളിലും തരുവണ സർക്കാർ സ്കൂളിലും നേരിട്ടെത്തി അന്വേഷണം നടത്തി. സ്കൂളിലെ രേഖകൾ പരിശോധിച്ചു. മാനന്തവാടി എ.ഇ.ഒയിൽ നിന്നും വിവരങ്ങൾ തേടി.

റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരില്ലാതെ അന്വേഷണ ചുമതല അക്കൗണ്ട്സ് ഓഫീസർക്ക് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ രാഷ്ട്രീയ ഇടപെടൽ കൂടുതലാണെന്ന് എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button