Latest NewsInternational

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് റാലിക്കിടെ വെടിയേറ്റു: ഗുരുതരം

ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെ ഗുരുതരാവസ്ഥയിലാണെന്ന് വിവരങ്ങളുണ്ട്.

നെഞ്ചിലാണ് വെടിയേറ്റത്. ഷിന്‍സോ അബേയുടെ ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലാണെന്ന് പ്രാദേശിക എമർജൻസി സേനയുടെ ഓഫീസ് അറിയിച്ചു. ഒരു പ്രതി പോലീസ് കസ്റ്റഡിയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button