Latest NewsSaudi ArabiaNewsInternationalGulf

ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണം: സൗദി അറേബ്യ

മക്ക: ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ തീർത്ഥാടകർ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ ഉടൻ ക്യാംപ് ഡോക്ടറെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നോ ആന്റിബയോട്ടിക്കോ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Read Also: എണ്ണക്കറുപ്പിനോട് പുച്ഛം: വിവാഹ പന്തലിൽ വെച്ച് വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് ഇറങ്ങിപ്പോയി വധു

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മറയും വിധം ടിഷ്യൂ ഉപയോഗിക്കണം. പകർച്ചപ്പനിയും ശ്വാസകോശ രോഗങ്ങളും പടരുന്നതിനാൽ ഡോക്ടറെ കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

തീർത്ഥാടകർ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സോപ്പ് വെള്ളം ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകൾ ശുചിയാക്കണം. കണ്ണ്, വായ, മൂക്ക് എന്നിവ തൊടുന്നതു ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണ്:ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button