Latest NewsKeralaNewsLife Style

ടൂത്ത് ബ്രഷിനെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍

പല്ലുതേക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിനെ കുറിച്ച്‌ ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുമെങ്കിലും ഈ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ പത്തുകോടിയിലധികം ബാക്ടീരിയകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

 

അതില്‍ ഇ-കോളി ബാക്ടീരിയ ഉള്‍പ്പെടെ സ്കിന്‍ അലര്‍ജി, ഡയറിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്. ഓരോ പ്രാവശ്യം നാം ബ്രഷ് ചെയ്യുമ്പോഴും ഈ ബാക്ടീരിയകള്‍ നമ്മുടെ വായില്‍ പ്രവേശിക്കുന്നുണ്ട്.

 

നമ്മുടെ ശരീരത്തിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാല്‍ ആദ്യം ഇവ ബാധിക്കുന്നില്ലെന്ന് മാത്രം. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഈ ബാക്ടീരിയകള്‍ നെഗറ്റീവായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. അതുകൊണ്ട് ടൂത്ത്ബ്രഷ് എപ്പോഴും മൂടിവയ്ക്കാന്‍ നാം ശ്രദ്ധിക്കണം.

 

മറ്റൊരുകാര്യം, ടൂത്ത് ബ്രഷ് നാം ഒരിക്കലും ക്ലോസറ്റ് ഉള്ള ബാത്ത് റൂമില്‍ സൂക്ഷിക്കരുത് എന്നുള്ളതാണ്. ബാത്ത് റൂമില്‍ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും അന്തരീക്ഷത്തിലേക്ക് ബാക്ടീരിയകള്‍ സ്പ്രേ ചെയ്യപ്പെടുകയാണ്. അതിനാല്‍, ഓരോപ്രാവശ്യം നമ്മള്‍ ബ്രഷ് ചെയ്യാനായി ബ്രഷ് എടുക്കുമ്പോഴും ടാപ്പില്‍ നിന്നുള്ള വെള്ളത്തില്‍ കാണിച്ച്‌ ബ്രഷ് നന്നായി കഴുകിയിരിക്കണം.

 

അതുപോലെതന്നെ വായിലുള്ള ബാക്ടീരിയകളും ബ്രഷില്‍ കടന്നുകൂടാനുള്ള സാധ്യത ഏറെയായാതിനാല്‍ മറ്റൊരാളുടെ ബ്രഷുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നമ്മുടെ ബ്രഷ് സൂക്ഷിക്കാതിരിക്കുക. കാരണം ബ്രഷുകള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ രോഗാണുക്കള്‍ പകരാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെ, ഒരു ബ്രഷ് പരമാവധി മൂന്ന് അല്ലെങ്കില്‍ നാലു മാസം വരെ മാത്രമേ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പും അമേരിക്കന്‍ ഡെന്‍റല്‍ അസോസിയേഷന്‍ നല്‍കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button