Latest NewsKeralaNewsBusiness

രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ: ഇന്നത്തെ സ്വർണ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നലത്തെ വില തന്നെയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഇന്നുമുള്ളത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37480 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 75 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 1000 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4685 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. ഫെസ്റ്റിവൽ സീസൺ അല്ലാത്തതാണ് സ്വർണവിലയിൽ ഇടിവ് വരാൻ കാരണം.

ജൂലൈ 1 മുതലുള്ള സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,200 രൂപ
ജൂലൈ 03- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില – 38,200 രൂപ
ജൂലൈ 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 05- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,480 രൂപ
ജൂലൈ 06- ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 07- ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില – 37,480 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button