Latest NewsKeralaNews

വിചാരധാര-ഗോള്‍വാള്‍ക്കര്‍ പരാമര്‍ശം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍.എസ്.എസ്

പ്രതിപക്ഷ നേതാവിനേപ്പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള താങ്കള്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ ജനകമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍.എസ്.എസ് നോട്ടീസ്. ഭരണഘടനയെ വിമര്‍ശിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലേതിന് സമാനമാണെന്ന പരാമര്‍ശത്തേത്തുടര്‍ന്നാണ് നിയമ നടപടിക്കൊരുങ്ങി ആര്‍.എസ്.എസ് രംഗത്തെത്തിയത്. നിയമസഭയിലും പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സതീശന്‍ വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. വി ഡി സതീശന്‍ പറഞ്ഞ വാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് അറിയിക്കണം. അതിനുസാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം, ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര്‍.എസ്.എസ് നോട്ടീസില്‍ പറയുന്നു.

Read Also: ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്

‘ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതുപോലുള്ള പരാമര്‍ശം എവിടേയും ഇല്ല. അത് താങ്കള്‍ കാണിച്ചുതരണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിനേപ്പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള താങ്കള്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ ജനകമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണം. മാധ്യമങ്ങള്‍ മുന്‍പാകെ തിരുത്തിപ്പറയണം. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കും’- ആര്‍.എസ്.എസ് നോട്ടീസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button