Latest NewsNewsIndiaTechnology

സംരംഭകരെ ചേർത്ത് പിടിക്കാൻ ഗൂഗിൾ, ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾ സംഘടിപ്പിക്കും

ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്

രാജ്യത്തെ സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സംരംഭകരെ ചേർത്ത് പിടിക്കാൻ ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾക്കാണ് ഗൂഗിൾ തുടക്കം കുറിക്കുന്നത്. 9 ആഴ്ചകളോളം നീളുന്ന ഈ പ്രോഗ്രാമിലൂടെ രാജ്യത്തെ ഏതാണ്ട് 10,000 ത്തോളം സ്റ്റാർട്ടപ്പുകളെ സഹായിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.

ഫിൻടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കൺസ്യൂമർ ഇ- കൊമേഴ്സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ് തുടങ്ങിയ മേഖലകളിലാണ് കൂടുതലായും ശ്രദ്ധ പതിപ്പിക്കുക. കൂടാതെ, ഈ ഏരിയകളുമായി ബന്ധപ്പെട്ട് ഗൂഗിൾ ലീഡേഴ്സുമായി ചാറ്റ് മുഖാന്തരം സംവദിക്കുവാനുള്ള അവസരവും ലഭിക്കുന്നുണ്ട്. ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Also Read: നത്തിംഗ് ഫോൺ 1: ഇനി പ്രീ- ഓർഡർ പാസുകൾക്കൊപ്പം ആകർഷകമായ ഓഫറുകളും

നേതൃത്വം അഭാവം, ഫലപ്രദമല്ലാത്ത ഫീഡ്ബാക്ക് ലൂപ്പുകൾ, പണം കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ സ്റ്റാർട്ടപ്പുകൾ പരാജയം ഏറ്റുവാങ്ങാറുണ്ട്. ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ആദ്യ അഞ്ച് വർഷത്തിനുള്ളിൽ പരാജയപ്പെടുകയാണ് പതിവ്. അതിനാൽ, ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമിലൂടെ രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വളർന്നു വരാൻ ആവശ്യമായ സഹായങ്ങൾ നൽകാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button