Latest NewsUAENewsInternationalGulf

അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം

അബുദാബി: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം. അൽ മഫ്റഖ് ഏരിയയിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: ‘ഇമോഷണൽ ഇന്റലിജൻസ്’ അഥവാ ‘വൈകാരിക ബുദ്ധി’യെക്കുറിച്ചും ബന്ധങ്ങളിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം

തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: ചൈനയിൽ നിന്നുള്ള പതാക ഇറക്കുമതി രാഷ്ട്രപിതാവിനെ നിന്ദിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button