KeralaLatest NewsNews

ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അ‌പകടം

ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ മേൽക്കൂര ഇടിഞ്ഞ് വീണ് അ‌പകടം. ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണാണ് അ‌പകടമുണ്ടായത്.

അപകടത്തില്‍ കുഞ്ഞിന്റെ അമ്മ കലവൂര്‍ സ്വദേശി ആര്യയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ചുറ്റിക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ആര്യയ്ക്ക്‌ ഒപ്പമുണ്ടായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് സുരക്ഷിതയാണ്. കുഞ്ഞിന്റെ സഹോദരന്റെ തലയിലും മേല്‍ക്കൂര വീണ് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button