KeralaLatest NewsNews

വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

 

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. നായർകോട്ട് വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് മാതാവിനെ വധിക്കാൻ ശ്രമം നടത്തിയത്. 70 വയസ്സുകാരിയായ ബേബിയെ മകൻ സന്തോഷ് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

ജൂലൈ 6ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായത്. പരുക്കു പറ്റിയ ബേബിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button