Latest NewsNewsIndia

ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യ സ്ഥിരത പഖ്വാഡ’ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കുടുംബാസൂത്രണമെന്ന ആശയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്നൗ: ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യാ സ്ഥിരത പഖ്വാഡ’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബാസൂത്രണമെന്ന ആശയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായുള്ള ഈ പരിപാടി ജൂലൈ 11 മുതല്‍ 24 വരെയാണ് സംഘടിപ്പിക്കുക. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനായി യോഗി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടതായും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയില്‍ നടപ്പാക്കിയാല്‍ മാത്രമേ സ്ഥിരത കൈവരിക്കാന്‍ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്

ജനസംഖ്യ സ്ഥിരതയ്ക്കു വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി രാജ്യത്ത് നടപ്പിലാക്കി വരുന്ന ബോധവത്കരണ പരിപാടികളെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരതയുള്ള ജനസംഖ്യ രാജ്യത്തിന്റെ നേട്ടമാണ്. ആരോഗ്യമേഖലയിലും രാജ്യം ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ജനസംഖ്യസ്ഥിരത കൈവരിക്കുന്നതിനായി ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകീകരണത്തോടേയും ജനപങ്കാളിത്തത്തോടേയും കൂടി മാത്രമാണ് ജനസംഖ്യ സ്ഥിരതയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമത് എത്തുമെന്ന് പറയുന്നു. ലോകത്തെ ജനസംഖ്യയുടെ 29 ശതമാനവും കിഴക്കന്‍ ഏഷ്യയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമായാണ്. 2022 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1.412 ബില്യണ്‍ ജനങ്ങളും ചൈനയില്‍ 1.426 ബില്യണ്‍ ജനങ്ങളുമുണ്ട്. 2023 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം ഇന്ത്യ ആകുകയും 2050 ഓടെ ജനസംഖ്യ 1.668 ബില്യണ്‍ ആകും. 2030ല്‍ ലോകത്ത് ആകെ 8.5 ബില്യണ്‍ ആളുകള്‍ കൂടുമെന്നാണ് പ്രാഥമിക കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button