Latest NewsNewsInternational

ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു: അതി വ്യാപന വൈറസാണെന്ന് വിദഗ്ധര്‍

ചൈനയില്‍ കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു

ബീജിംഗ്:  ചൈനയില്‍ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ് കണ്ടെത്തിയത്.

Read Also: ‘പ്രധാനമന്ത്രി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു’: ആരോപണവുമായി അസദുദ്ദീൻ ഒവൈസി

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ 9 പ്രവിശ്യകളില്‍ ശക്തമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിലാണ് ഇപ്പോള്‍ കൊറോണ കേസുകള്‍ രൂക്ഷമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കൊറോണ രാജ്യത്ത് നിന്ന് തുടച്ചു നീക്കിയെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ കൊറോണ വീണ്ടും വ്യാപിക്കുന്നത്. കൊറോണ കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button