Latest NewsKeralaIndia

ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, വെളിപ്പെടുത്തൽ കുറ്റവാളിയെ രക്ഷിക്കാനാണെന്ന് ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയായതിനാലാണ് ഇതൊക്കെ ഇപ്പോൾ വെളിപ്പെടുത്തിയതെന്ന് ഇയാൾ ആരോപിച്ചു. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ല എന്നും ബാലചന്ദ്രകുമാർ ചോദിക്കുന്നു.

അതേസമയം, ബാലചന്ദ്രകുമാറിനെതിരെ സോഷ്യൽ മീഡിയ തിരിഞ്ഞിരിക്കുകയാണ്‌. നടൻ ദിലീപിനെ ഭയക്കുന്നവർ മലയാള സിനിമാ ലോകത്ത് ധാരാളം ഉണ്ട് എന്ന വ്യക്തമായ സൂചനകളാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് എന്നിവർ ആരോപിക്കുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം, മറ്റൊരു ജീവിതവുമായി സന്തോഷത്തോടെ കഴിയുന്ന ഒരു മനുഷ്യൻ എന്തിന്റെ പേരിലാണെങ്കിലും ഒരു നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തു എന്നതും, അന്വേഷണ ഉദ്യോ​ഗസ്ഥരെ വകവരുത്താൻ ​ഗൂഢാലോചന നടത്തി എന്നതും ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.

read also: ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം

മലയാളത്തിലെ ഒരു സൂപ്പർ നടൻ തനിക്ക് പിന്തുണ അറിയിച്ചു എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്നെ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോടികൾ കൈകാര്യം ചെയ്യുന്ന ദിലീപിന് പൾസർ സുനിക്ക് കൊട്ടേഷൻ കൊടുക്കേണ്ട ആവശ്യം ഇല്ല. കൊടുത്തിരുന്നു എങ്കിൽ തന്നെ പണം കൊടുക്കാതെ ബാധ്യത ആക്കേണ്ട കാര്യവും ഇല്ല. ബാലചന്ദ്രകുമാർ എന്ന പുതിയ തിരക്കഥ എഴുതുന്ന നടൻ പറഞ്ഞത് സത്യമാണ് എന്ന് കരുതിയാൽ തന്നെ ആ ഗൂഢാലോചന കേസിൽ ബാലചന്ദ്രകുമാറും പ്രതി ആവേണ്ടതല്ലെ?

read also: ജനപ്രിയ നടൻ ദിലീപിനെ കുടുക്കിയത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന സാഹചര്യത്തിൽ: ഒടുവിൽ സത്യം ജയിക്കുമ്പോൾ..

സിനിമാ സ്വപ്നവും ആയി നടക്കുന്ന ബാലചന്ദ്ര കുമാർ തരികിട ആയത് കൊണ്ടാണല്ലോ വീട്ടിലെ സംഭാഷണം റെക്കോർഡ് ചെയ്തത്. അഥവാ അത് ശരി ആണെങ്കിൽ തന്നെ, തീർച്ചയായും എന്നെങ്കിലും ദിലീപ് ചെയ്യാം എന്നേറ്റ സിനിമയിൽ നിന്ന് പിന്മാറിയാൽ ബ്ലാക് മെയിൽ ചെയ്യാൻ തന്നെ ആയിരിക്കണം. എങ്കിൽ ഈ റെക്കോർഡ് ആദ്യമായി ഉണ്ടെന്ന് പറഞ്ഞതും ദിലീപിനോട് തന്നെ ആവും. ദിലീപ് കുറ്റം ചെയ്തയാൾ ആണെങ്കിൽ അയാൾ ആ റെക്കോർഡ് വാങ്ങി വച്ച് ബാലചന്ദ്ര കുമാറിന് കുറച്ച് പണവും കൊടുത്ത് അയാളുടെ സിനിമയ്‌ക്ക് തല വച്ചു കൊടുക്കുക അല്ലെ ചെയ്യുക എന്നും ചിലർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button