CinemaMollywoodLatest NewsKeralaNewsEntertainment

പ്രതിഫലം കൂടുതലാണെങ്കിൽ ആ നടന്മാരെ വെച്ച് സിനിമ ചെയ്യണ്ടെന്ന് നിർമ്മാതാക്കളോട് പൃഥ്വിരാജ്

കൊച്ചി: സിനിമ പരാജയപ്പെട്ടാലും താരങ്ങൾ പ്രതിഫലം കുത്തനെ ഉയർത്തുന്നത് മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടൻ പൃഥ്വിരാജ്. ഒരു നടന്റെ താരമൂല്യമാണ് അയാളുടെ പ്രതിഫലം തീരുമാനിക്കുന്നതെന്ന് പൃഥ്വിരാജ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു നടൻ പ്രതിഫലം ഉയർത്തിയാൽ, അല്ലെങ്കിൽ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ അയാളെ വെച്ച് സിനിമ ചെയ്യാതിരുന്നാൽ പോരേയെന്ന് പൃഥ്വിരാജ് ചോദിക്കുന്നു.

‘പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതി. അതേസമയം നിര്‍മാണത്തില്‍ പങ്കാളിയാക്കിയാല്‍ നല്ലതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കുക. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യാറ്’, പൃഥ്വിരാജ് പറഞ്ഞു.

Also Read:കനത്ത മഴയ്ക്കിടെ ആകാശത്ത് നിന്നും താഴേക്ക് വീണത് തവളയും ഞണ്ടും, പ്രതിഭാസത്തിന് പിന്നിലെ കാരണം?

നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യവേതനം നൽകണമെന്ന ആവശ്യം അടുത്തിടെയായി ഉയർന്നു വരുന്നുണ്ട്. ഈ ആവശ്യത്തോട് എന്താണ് താങ്കൾക്ക് പറയാനുള്ളതെന്ന ചോദ്യത്തിന് പൃഥ്വി, തന്റെ അനുഭവവം താരതമ്യം ചെയ്തുകൊണ്ടായിരുന്നു പ്രതികരിച്ചത്.

‘സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍, അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീ-നടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്ന് മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നൽകുക’, പൃഥ്വിരാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button